Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകനൊപ്പം വിവാഹിതയായ സഹോദരി ഇറങ്ങിപ്പോയി; ഒടുവിൽ കലിപ്പ് തീർക്കാൻ സഹോദരൻ ചെയ്തത്...

07 NOVEMBER 2017 10:19 AM IST
മലയാളി വാര്‍ത്ത

കാമുകനൊപ്പം വിവാഹിതയായ സഹോദരി ഇറങ്ങിപ്പോയിതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു, കാമുകന്റെ പിതാവിനും യുവതിയുടെ സഹോദരനും വെട്ടേറ്റു. ലക്ഷ്മി എസ്‌റ്റേറ്റ് പാര്‍വ്വതി ഡിവിഷന്‍ സ്വദേശിയായ സുന്ദരം(51), പോതമേഡ് സ്വദേശിയും യുവതിയുടെ സഹോദരനുമായ രാജേഷ്(24) എന്നവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

രാജേഷിന്റെ സഹോദരിയുമായി സുന്ദരത്തിന്റെ മകന്‍ അജിത് കുമാര്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രാജേഷ് പലതവണ അജിത് കുമാറിന്റെ പിതാവായ സുന്ദരത്തോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അജിത് കുമാര്‍ രാജേഷിന്റെ പോതമേട്ടിലെ വീട്ടിലെത്തി സഹോദരിയെ ഇറക്കിക്കൊണ്ടുപോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാത്രി പതിനൊന്നോടെ വെട്ടുകത്തിയുമായി രാജേഷ് അജിത് കുമാറിന്റെ വീട്ടിലെത്തുകയും സഹോദരിയെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സഹോദരിയും മകനും വീട്ടിലില്ലെന്ന് ആ സമയം വീട്ടിലുണ്ടായിരുന്ന പിതാവ് പറഞ്ഞെങ്കിലും രാജേഷ്  കൈയിൽ കരുതിയ വെട്ടുകത്തിയുപയോഗിച്ച് സുന്ദരത്തെ വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെ രാജേഷിന്റെ കൈയിൽ നിന്നും വെട്ടുകത്തിപിടിച്ചെടുത്ത് സുന്ദരം രാജേഷിനെ വെട്ടി. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജേഷ് തമിഴ്‌നാട്ടിലെ മധുര മെഡിക്കല്‍ ആശുപത്രിയിലും, സുന്ദരം തേനി ആശുപത്രിയിലും ചികില്‍സയിലാണ്. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റത്. മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends