Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനഞ്ചുകാരിയുടെ വയറ്റില്‍ രണ്ട് കിലോ തലമുടി, തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെയാണ് തലമുടി പുറത്തെടുത്തത്

07 NOVEMBER 2017 11:22 AM IST
മലയാളി വാര്‍ത്ത

15കാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ തലമുടി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും രണ്ട് കിലോ തലമുടി പുറത്തെടുത്തത്.

മൂന്നു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഷാഫി അലി ഖാന്‍, ലിജു വര്‍ഗിസ്, ജേക്കബ് ജോണ്‍ തിയോഫിലിയസ്, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തമിഴ്‌നാട് കന്യാകുമാരി സ്വദേശിനിയായ പതിനഞ്ചുകാരിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിനിയായ പെണ്‍കുട്ടിക്ക് ഇതിനു മുന്‍പ് കാര്യമായ മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഠിനമായ വയറുവേദന, വിശപ്പില്ലായ്മ, തുക്കക്കുറവ്, ഛര്‍ദ്ദി, തുടങ്ങിയ രോഗങ്ങളുമായാണ് പെണ്‍കുട്ടിയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സാധാരണരീതിയില്‍ എന്തെങ്കിലും ചെറിയ ശാരീരിക അസ്വസ്ഥതകളാകുമെന്നാണ് വീട്ടുകാരും കരുതിയിരുന്നത്. കിംസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ വയറ്റില്‍ ഒരു വലിയ മുഴയുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതെന്താണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടിയുടെ ഹീമോഗ്ലോബിന്‍, പ്ലേറ്റ്‌ലെറ്റ് എന്നിവ കുറവാണെന്നും പരിശോധനയില്‍ വ്യക്തമായി.

ഇമ്യൂണ്‍ ത്രോംബൊസൈറ്റോപീനിക് പര്‍പ്യൂറ എന്ന വിരളമായ അവസ്ഥയാണ് രക്തകോശങ്ങള്‍ കുറയാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.ഇതിനിടെ പെണ്‍കുട്ടിക്ക് അപ്പര്‍ ജിഐ എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ശ്രമിച്ചെങ്കിലും വലിയ മുഴയുടെ സാന്നിദ്ധ്യം പരാജയപ്പെട്ടു.

തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോഴാണ് അത്യാവശ്യം വലിപ്പത്തിലുള്ള വലിയ മുഴ വയറിനുള്ളില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തലമുടിയുടെ വലിയ ഒരു മുഴ വയറിലോ, കുടലിലോ കാണപ്പെടുന്ന ട്രിക്കോബെസോര്‍ എന്ന അത്യപൂര്‍വ്വ അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends