ഒളിഞ്ഞ് നോട്ടം പാടില്ല... പുതുമകളുമായി പുതിയ റെസ്റ്റോറന്റില്‍ ആള്‍ക്കാര്‍ ഇടിച്ച് കയറുന്നു

നഗ്‌നരായി ഇരുന്ന് ആഹാരം കഴിക്കുന്നതിനെ കുറിച്ച് നമുക്കൊന്നും ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ഹോട്ടലിലെ വിശിഷ്ട ഭക്ഷണം കഴിക്കാന്‍ നൂല്‍ബന്ധം പോലും അനുവദിക്കില്ല. അത്രയ്ക്ക് കര്‍ശനമാണ്. അതിന് തയ്യാറാണെങ്കില്‍ മാത്രം ഫ്രാന്‍സിലെ പാരീസിലേക്ക് പോന്നോളൂ. ഫ്രാന്‍സിലെ തന്നെ ആദ്യത്തെ നഗ്‌ന റസ്‌റ്റോറന്റ് പാരീസില്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങി.
ഒ നാച്ചുറല്‍ എന്ന് പേരിട്ടിരുന്ന റസ്‌റ്റോറന്റ് പാരീസ് നാച്ചുറിസ്റ്റ് അസോസിയേഷന് മാത്രമായി അത്താഴം വിളന്പുകയും ചെയ്തു. 40 സീറ്റുകളാണ് റസ്‌റ്റോറന്റിലുള്ളത്. 26 ഡോളറാണ് ആഹാരത്തിന് നല്‍കേണ്ടത്. റസ്റ്റ്‌റ്റോറന്റില്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങളെല്ലാം അഴിച്ചു നല്‍കേണ്ടി വരും. അത് സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യവും ഉണ്ട്.
ആഹാരം കഴിച്ച് മടങ്ങുമ്പോള്‍ വസ്ത്രങ്ങള്‍ തിരികെ ലഭിക്കും. റസ്‌റ്റോറന്റിനകത്ത് അത്യാധുനിക സൗകര്യങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വഴിയാത്രക്കാര്‍ റസ്‌റ്റോറന്റിലേക്ക് ഒളിഞ്ഞു നോക്കാതിരിക്കാനായി കാഴ്ച മറച്ചിട്ടുണ്ട്.
ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തിലൊരു നഗ്‌ന റസ്‌റ്റോറന്റ് തുറന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പാരീസിലും റസ്‌റ്റോറന്റ് തുടങ്ങിയത്.
https://www.facebook.com/Malayalivartha


























