ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് അധികൃതര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് നേരത്തെ ഏറ്റെടുക്കാന്‍ വന്നിരുന്നെങ്കിലും ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് തിരികെ പോകുകയായിരുന്നു.
വന്‍പോലീസ് സന്നാഹത്തോടെയാണ് ക്ഷേത്രം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെപ്തംബറില്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ തയ്യാറെടുത്തപ്പോള്‍ വന്‍ സംഘര്‍ഷത്തിലേക്കാണ് നയിച്ചിരുന്നു. ഭക്തര്‍ കൂട്ടമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ഉച്ചത്തില്‍ നാമം ജപിക്കുകയും ചെയ്തിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് ദേവസ്വ ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു.
നല്ലരീതിയില്‍ നടക്കുന്ന ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ത്തിയത്. എന്നാല്‍ ഭരണത്തിലെ അഴിമതി ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























