ഇന്ത്യ-ന്യൂസീലാൻഡ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ ആരാധകൻ കുഴഞ്ഞുവീണു മരിച്ചു

ഇന്ത്യ - ന്യൂസീലാൻഡ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ ആരാധകൻ ഹൃദയാഘാതത്തെ തുടർന്ന് സ്റ്റേഡിയത്തിൽ കുഴഞ്ഞുവീണ് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും ജില്ലാക്രിക്കറ്റ് അസോസിയേഷൻ അംഗവുമായ നൗഷാദ് (43) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊത്ത് സ്റ്റേഡിയത്തിലെത്തിയ നൗഷാദ് വൈകിട്ട് ആറുമണിയോടെ സ്റ്റേഡിയത്തിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
പൊലീസ് സഹായത്തോടെ ഉടൻ എസ്.പി.ഫോർട്ട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha


























