ഗെയില്‍ വിരുദ്ധ സമരം വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്ന് സമരസമിതി

ഗെയില്‍ വിരുദ്ധ സമരവുമായി മുന്നോട്ടു പോവുമെന്ന് സമരസമിതി. ചൊവ്വാഴ്ച രാത്രി എരഞ്ഞിമാവില്‍ നടന്ന യോഗത്തിലാണ് നീണ്ട ചര്‍ച്ചയ്ക്കു ശേഷം സമരവുമായി മുന്നോട്ടു പോകാന്‍ സമരസമിതി തീരുമാനിച്ചത്. ഗെയിലിനെതിരെ സംസ്ഥാന തലത്തില്‍ സമരത്തിന് കോ ഓഡിനേഷന്‍ കമ്മറ്റി രൂപീകരിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തു.
നാലുദിവസത്തിനകം ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്ന് യോഗ തീരുമാനം വിശദീകരിച്ച് സമരസമിതി രക്ഷാധികാരി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഇരകളെ ഉള്‍പ്പെടുത്തി കോഴിക്കോട്ട് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും. കലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചത് സമരസമിതിയുടെ വിജയമാണെന്ന് സമരസമിതി വിലയിരുത്തി.
https://www.facebook.com/Malayalivartha


























