ഗെയില്‍ പദ്ധതിയെ അനുകൂലിച്ച് കോടതി ;അലൈന്മെന്റ് എന്തായാലും ഗെയില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി

അലൈന്മെന്റ് എന്തായാലും ഗെയില്‍ പദ്ധതി നടപ്പാക്കണമെന്ന് ഹൈക്കോടതി. അലൈന്മെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഗെയില്‍ പോലെ പൊതുനന്മയ്ക്കായുള്ള പദ്ധതികള്‍ നടപ്പാക്കുന്പോള്‍ കുറച്ചുപേര്‍ ബുദ്ധിമുട്ടു സഹിച്ചേ പറ്റൂ. പൊതു-വ്യക്തിഗത അവകാശങ്ങള്‍ തുലനം ചെയ്യുന്പോള്‍ പൊതു ആവശ്യത്തിനു തന്നെയാണ് മുന്‍തൂക്കം. ഗെയിലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന എല്ലാ ഉത്തരവുകളും നീക്കം ചെയ്യുന്നുവെന്നും ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കൊച്ചി- മംഗലാപുരം വാതക പൈപ്പ് ലൈന്‍ നിര്‍മാണം തുടരാനാണ് തങ്ങള്‍ക്കു കിട്ടിയിരിക്കുന്ന നിര്‍ദേശമെന്നാണ് ഗെയില്‍ മാനേജ്മെന്റിന്റെ നിലപാട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെങ്കില്‍ സര്‍ക്കാരോ മാനേജ്മെന്‍േറാ നിര്‍ദേശം നല്‍കണമെന്നും ഗെയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























