പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപ്പോയി പീഡിപ്പിച്ചു; പീഡിപ്പിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർഥിനിയായ 17കാരിയെ വാഗമണ്ണിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. വൈക്കം ചെമ്മനത്തുകര സ്വദേശി ജിഷ്ണു (21), കാർ ഡ്രൈവർ വാഴമല സ്വദേശി മനു എന്നിവരാണ് പിടിയിലായത്. വൈക്കത്തെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പെൺകുട്ടി.
പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. ജിഷ്ണുവും മനുവും ചേർന്ന് സ്കൂളിനു മുന്നിൽ നിന്നും പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോകുന്നതായി വിവരം ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരെയും കണ്ടെതുകയായിരുന്നു.
പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂളിൽ പോകുന്ന വഴി പെൺകുട്ടിയുമായി ജിഷ്ണു അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും, ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























