സോളാര്‍ റിപ്പോര്‍ട്ട് ഇന്ന് സഭയില്‍, മുഖ്യമന്ത്രി സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും, സത്യം തെളിയുന്ന ദിവസമെന്ന് സരിതാ നായര്‍

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് സഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത്.ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെക്കും.
മലയാളം ഭരണഭാഷയായതിന് ശേഷം റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയും ഇതാദ്യമായി സമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും.രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിക്കും. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെ സഭാ നടപടി തുടങ്ങും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. റിപ്പോര്‍ട്ടിന്‍മേല്‍ സഭാചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. തുടര്‍ന്ന് സഭ പിരിയും.
സഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളെ അനുവദിക്കും. സഭയില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കും.
https://www.facebook.com/Malayalivartha



























