സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ സമര്‍പ്പണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ സമര്‍പ്പണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. 15 മിനിട്ട് കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പിരിയുന്ന തരത്തിലാണ് അജന്‍ഡ തയാറാക്കിയിരിക്കുന്നത്. സഭ ചേര്‍ന്നയുടന്‍ വേങ്ങരയിലെ നിയുക്ത എം.എല്‍.എ കെ.എന്‍.എ. ഖാദറുടെ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. അതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പണം.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ 500 കോപ്പികളാണ് ഇന്ന് വിതരണത്തിന് എത്തിക്കുന്നത്. ഇംഗ്‌ളീഷില്‍ തയ്യാറാക്കിയ നാലു വോള്യങ്ങളുള്ള റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയും സാമാജികര്‍ക്ക് നല്‍കും. അംഗീകൃത മാദ്ധ്യങ്ങള്‍ക്കും റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കും. ഒരു കമ്മിഷന്‍ റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് ആദ്യമായാണ്. എട്ടു പേരാണ് ഇത് നിര്‍വഹിച്ചത്. നിയമസഭാ പ്രസില്‍ അതീവ സുരക്ഷാ സംവിധാനത്തില്‍ ഇന്നലെ റിപ്പോര്‍ട്ടിന്റെ അച്ചടി പൂര്‍ത്തിയാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























