ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് ഭാര്യ വീടുവിട്ടു, വസ്ത്രങ്ങള്‍ എടുക്കാന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത്...

ഭര്‍ത്താവിന്റെ നിരന്തര പീഡനത്തില്‍ മനംനൊന്ത് ഭാര്യ ഒടുവില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. വസ്ത്രങ്ങള്‍ എടുക്കാനായി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവിന്റെ യഥാര്‍ത്ഥ മനസിലിരിപ്പ് ഭാര്യയ്ക്ക് പിടികിട്ടിയത്. ഭാര്യയുടെ ഗ്യാപ്പില്‍ വീട്ടുകാരിയായി ഭര്‍ത്താവിനൊപ്പം കാമുകി കുടിയേറിപ്പാര്‍ത്തു കഴിഞ്ഞിരുന്നു. കോട്ടയം ഞീഴൂര്‍ കളത്തിക്കോടാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് പിണങ്ങിപ്പോയ ഭാര്യ അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയത്. എത്തിയപ്പോള്‍ കാമുകി വീട്ടുഭരണം തുടങ്ങിയിരുന്നു.
കാര്യം അറിഞ്ഞ ഭര്‍ത്താവ് ഓട്ടോറിഷയില്‍ വീട്ടിലേയ്ക്ക് പാഞ്ഞെത്തി കാമുകിയെ വീട്ടില നിന്നും കടത്തി. എന്നാല്‍ ഇരുവരേയും വെറുതെ വിടാന്‍ ഉദേശ്യമില്ലാതിരുന്ന ഭാര്യ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് പാഞ്ഞെത്തി ഭര്‍ത്താവിനെയും കാമുകിയേയും കൈയോടെ പിടികൂടുകയായിരുന്നു. ഇയാള്‍ അടുത്തിടെയാണ് ഒരു കട ഇട്ട് ചെറിയ ബിസിനസ് തുടങ്ങിയത്. പിന്നാലെ കുറവിലങ്ങാട് ഒരു കടയില്‍ പരിചയപ്പെട്ട ജീവനക്കാരിയെ ഇയാള്‍ സ്വന്തം കടയില്‍ ജോലിക്കായി നിര്‍ത്തുകയായിരുന്നു. ജീവനക്കാരിക്കായി കടയുടമ വഴിവിട്ട സഹായങ്ങള്‍ ചെയ്തു തുടങ്ങുകയായിരുന്നു. നാട്ടില്‍ തന്നെ വാടകയ്ക്ക് ഒരു വീട് എടുത്തുകൊടുത്തു.
പിന്നീട് ഭാര്യയെ ഉപേക്ഷിച്ച് കാമുകിയോട് ഒപ്പമായിരുന്നു താമസമെന്ന് നാട്ടുകാര്‍ പറയുന്നൂ. ഇതിനെ തുടര്‍ന്നാണ് ഭാര്യ പിണങ്ങി വീടുവിട്ടത്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി കാമുകിയെ പറഞ്ഞയച്ചു. പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കാമുകിയെ കല്ലറയിലുള്ള മഹിളാ മന്ദിരത്തിലാക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha

























