ഐക്യമുന്നണി അശ്ലീലമുന്നണിയായി; കുട്ടികള്‍ കുറച്ചുദിവസത്തേക്ക് പത്ര വായനയും വാര്‍ത്ത കാണലും വേണ്ട; വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ഫേസ്ബുക് പോസ്റ്റ് തരംഗമാകുന്നു

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യു ഡി എഫ് നേതാക്കള്‍ ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളം ഞെട്ടിയ കണ്ടെത്തലുകള്‍ നടത്തിയ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സരിത നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളും ചൂണ്ടികാട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മാസ് ട്രോളുമായി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി രംഗത്തെത്തിയത്. ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചു മക്കളെ വിലക്കിയിട്ടുണ്ടെന്നാണ് എംഎം മണിയുടെ ആദ്യ പരിഹാസം. ഐക്യ മുന്നണി അശ്ലീല മുന്നണിയായെന്നും എംഎം മണി പരിഹസിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























