മുംബൈ മോണോറെയിലില്‍ തീപിടിത്തം, ആളപായമില്ല, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം

മുംബൈ മോണോറെയിലില്‍ തീപിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വഡാല സ്‌റ്റേഷനിലാണ് മോണോറെയിലിലെ റിയര്‍ ബോഗിയില്‍ തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രഥമിക നിഗമനമെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തം മറ്റു സര്‍വീസുകളെ ബാധിച്ചെങ്കിലും പിന്നീട് സര്‍വീസുകള്‍ പുനഃരാരംഭിച്ചു.
https://www.facebook.com/Malayalivartha


























