കാമ്പസിൽ ബിരിയാണി പാകംചെയ്തു കഴിച്ച വിദ്യാർഥികൾക്ക് ശിക്ഷ പിഴ

ജെഎൻയു കാമ്പസിൽ ബിരിയാണി പാകംചെയ്തു കഴിച്ച നാല് വിദ്യാർഥികൾക്ക് പിഴ ശിക്ഷ. സർവകലാശാലയിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനു സമീപത്തുവച്ച് ബിരിയാണി തയാറാക്കിയ വിദ്യാർഥികൾക്കാണ് അധികൃതർ പിഴ ശിക്ഷ നൽകിയത്. ആറായിരത്തിനും പതിനായരത്തിനും ഇടയിലുള്ള തുകയാണ് നാലു പേർക്കും പിഴ ലഭിച്ചത്.
സർവകലാശാല ചീഫ് പ്രോക്ടർ കൗശൽ കുമാറാണ് ശിക്ഷ നൽകിയത്. കഴിഞ്ഞ ജൂണിലായിരുന്നു ബിരിയാണി കഥ നടന്നത്. അഡ്മിൻ ബ്ലോക്കിന്റെ പടികൾക്കു സമീപമായിരുന്നു വിദ്യാർഥികളുടെ പാചകം. ബിരിയാണി ഉണ്ടാക്കിയ ശേഷം മറ്റു വിദ്യാർഥികൾക്കൊപ്പം കാമ്പസിലിരുന്ന് കഴിക്കുകയും ചെയ്തു.
സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ഭാഗത്തുനിന്നും അച്ചടക്കലംഘനം ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്. പത്തു ദിവസത്തിനകം പിഴയൊടുക്കണമെന്നും അല്ലായെങ്കിൽ കൂടുതൽ ശക്തമായ നടപടിയുണ്ടാവുമെന്നുമാണ് അറിയിപ്പ്.
https://www.facebook.com/Malayalivartha


























