അമേരിക്കക്കാരന്‍ പയ്യന്‍ സമ്മാനമയച്ച് യുവതിയില്‍ നിന്ന് തട്ടിയെടുത്തത് 2.8 ലക്ഷം രൂപ

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് യുവതിക്ക് നഷ്ടമായത് 2.8 ലക്ഷം രൂപ. വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രണ്ടുമാസം കഴിഞ്ഞപ്പോള്‍ അമേരിക്കക്കാരന്‍ പയ്യനെ പരിചയപ്പെട്ടു. തുടര്‍ന്ന് പയ്യന്‍ ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത് വന്‍ തുക.
അമേരിക്കയില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട മുഹമ്മദ് അബ്ദുല്‍ എന്നു പരിചയപ്പെടുത്തിയ ആള്‍ യുവതിയുമായി സൗഹൃദത്തിലായി. ഇന്ത്യയില്‍ എത്തിയ ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയ ഇയാള്‍ ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നു യുവതിയെ വിശ്വസിപ്പിച്ചു.
തുടര്‍ന്നു കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിയെത്തി. ഏകദേശം 11.7 ലക്ഷം രൂപയുടെ സമ്മാന കൂപ്പണ്‍ വന്നിട്ടുണ്ടെന്നും ഇതിന്റെ ജിഎസ്ടി ആയി 2.8 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. യുവതി ഇയാള്‍ നല്‍കിയ അക്കൗണ്ടിലേക്ക് 2.8 ലക്ഷം രൂപ കൈമാറ്റം ചെയ്തു.
അധിക ചാര്‍ജായി 2.1ലക്ഷം രൂപകൂടി നല്‍കണം എന്നാവശ്യപ്പെട്ട് ഇയാള്‍ വീണ്ടും വിളിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മാട്രിമോണിയല്‍ സൈറ്റില്‍ നിന്ന് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്തതായി കണ്ടെത്തി. ഫോണില്‍ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
https://www.facebook.com/Malayalivartha


























