ശശികലയുടെ വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു

അണ്ണാ ഡിഎംകെയിലെ ശശികല പക്ഷത്തിന്റെ സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വി.കെ. ശശികലയുടെയും ടി.ടി.വി. ദിനകരന്റെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍. വ്യാഴാഴ്ച ആരംഭിച്ച പരിശോധനകളാണ് തുടരുന്നത്.
ജയ ടിവി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന. പരിശോധനയില്‍ വിദേശത്തേക്ക് പണം കടത്തിയതുള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന. ഇതിനോടകം 187 സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ഡല്‍ഹി എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. ശശികലയുടെ ബന്ധുവീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കൊടനാട് എസ്‌റ്റേറ്റിലും പരിശോധന തുടര്‍ന്നേക്കുമെന്നാണ് സൂചന
അതേസമയം അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ജയിലിലാണ് ശശികല.
https://www.facebook.com/Malayalivartha


























