സ്വർണാഭാരണങ്ങള്‍ക്ക് ഹോൾമാർക്കിങ്ങും കാരറ്റ് മൂല്യവും നിർബന്ധമാക്കുന്നു; രാജ്യത്ത് പുതുവർഷം മുതൽ മൂന്ന് നിലവാരങ്ങളിലുള്ള സ്വര്‍ണ്ണം മാത്രമേ വിൽക്കുകയുള്ളു

രാജ്യത്ത് സ്വർണാഭാരണങ്ങള്‍ക്ക് ഹോൾമാർക്കിങ്ങും കാരറ്റ് മൂല്യവും നിർബന്ധമാക്കുന്നതിനാൽ ജനുവരി മുതല്‍ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് നിലവാരങ്ങളിലുള്ള സ്വര്‍ണ്ണം മാത്രമേ വിൽക്കുകയുള്ളു. ഇപ്പോൾ ഇത്തരത്തിലുള്ള നിബന്ധനകളൊന്നുമില്ല. എന്നാൽ ജനുവരി മുതൽ ഇത് നിർബന്ധമാക്കുകയാണ്.
ഈ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങളുടെ ഗുണമേന്മ ഉറപ്പിക്കാൻ കഴിയും. രാജ്യത്തെ ഉൽപന്നങ്ങളുടെഗുണമേന്മാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ഹോൾമാർക്ക് നൽകുന്നത്.
പുതിയ നിയമം ജനുവരി മുതല്‍ പ്രബല്യത്തില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉപഭോക്തൃകാര്യമന്ത്രി റാംവിലാസ് പാസ്വാൻ ബി.ഐ.എസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബി.ഐ.എസ് മുദ്രയ്ക്കൊപ്പം ആഭരണം എത്ര കാരറ്റാണെന്നും രേഖപ്പെടുത്തിയിരിക്കും.
https://www.facebook.com/Malayalivartha


























