പ്രസവകാലയളവില്‍ ഇന്ത്യയിലെ സ്ത്രീകള്‍ അനീമിയയാല്‍ ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍, പോഷകാഹാരക്കുറവാണ് ഗര്‍ഭിണികളില്‍ കൂടുതലായി കാണപ്പെടുന്നത്

ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന ഇന്ത്യയിലെ പകുതിയിലധികം സ്ത്രീകള്‍ പ്രസവകാലയളവില്‍ അനീമിയയാല്‍ ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. 2030ഓടെ സുസ്ഥിര വികസനം നേടുകയെന്ന ലക്ഷ്യം നേടാന്‍ അടിയന്തിരമായി ഇന്ത്യയിലെ ആഗോള പോഷകാഹാരമേഖലയില്‍ സംയോജിത നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ച ഈ വര്‍ഷത്തെ ഗ്ലോബല്‍ ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോളതലത്തില്‍ സ്വതന്ത്രമായി പോഷകാഹാര പഠനം നടത്തി എല്ലാ വര്‍ഷവും ഗ്ലോബല്‍ ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായം ലഭ്യമാകുന്ന രാജ്യങ്ങളിലെ അമ്മമാര്‍, നവജാത ശിശുക്കള്‍, കുട്ടികള്‍ എന്നിവരുടെ പോകാഹാരം, ഭക്ഷണവുമായി ബന്ധപ്പെട്ട പകരാത്ത രോഗങ്ങള്‍ എന്നിവയെ നിരീക്ഷിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
140 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യുല്‍പാദന കാലയളില്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്നുണ്ടാകുന്ന അനീമിയ മാതാവിനും കുഞ്ഞിനും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നുണ്ട്.
പോഷകാഹാരക്കുറവിനാല്‍ കുഞ്ഞുങ്ങള്‍ അവരുടെ പ്രായത്തിന്റെ വലുപ്പം ഇല്ലാതിരിക്കുകയും തുടര്‍ന്ന് തലച്ചോറിന്റെ ശേഷിക്ക് തകരാറു സംഭവിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റൊന്ന് സ്ത്രീകളിലെ അമിത ശരീര ഭാരമാണ്. പോഷകാഹാരക്കുറവിനെത്തുടര്‍ന്നുള്ള ഈ മൂന്ന് കാര്യങ്ങും പഠനത്തിന് വിധേയമാക്കിയ 88 ശതമാനം രാജ്യങ്ങളിലും കണ്ടെത്തിയതായും റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നുണ്ട്.
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വലിപ്പത്തിനനുസരിച്ച് (MEAN CORPUSCULAR VOLUME ..MCV..) രക്തക്കുറവിനെ വിവിത വിഭാകങ്ങളായി തരംതിരിച്ചിരിക്കുന്നു .മൈക്രോസിറ്റിക്ക് അനീമിയ അഥവാ ങഇഢ കുറഞ്ഞ അവസ്ഥ .ഇരുമ്പിന്റെ കുറവുമൂലവും തലസ്സീമ്മിയ മൂലവും ഇത് വരുന്നു .സിടറോബ്ലാസ്ടിക്ക് അനീമിയയും ഈ ഘണത്തില്‍ പെടുന്നു .രക്തത്തില്‍ ലഡടി LEAD ന്റെ അളവുകൂടുമ്പോഴും മൈക്രോസൈറ്റിക് അനീമിയ വരാം .
ചുവന്ന രക്താണുക്കളുടെ വലിപ്പകൂടുതല്‍ കണ്ടുവരുന്ന രക്തകുറവുകളെ മാക്രോസൈറ്റിക്ക് അനീമിയ എന്ന് വിശേഷിപ്പിക്കുന്നു. ശരീരത്തിന് ആത്യാവശ്യമായ വിറ്റാമിനുകളായ ആ12 ,ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവു മൂലം ഇത്തരം ഒരവസ്ഥ വരുന്നു .അമിത മദ്യപാനവും ഒരു പ്രധാന കാരണമാണ്.മൂനാമത്തെ വിഭാഗം നോര്‍മോസൈറ്റിക്ക് അനീമിയയാണ് .വൃക്കരോഗികളിലാണ് ഇത്തരം രക്തക്കുറവ് കൂടുതലായി കണ്ടുവരുന്നത്.
ഇരുമ്പിന്റെ കുറവുമൂലമുള്ള രക്ത കുറവിന് ഏറ്റവും പ്രധാന കാരണം രക്തസ്രാവമാണ് .അതില്‍ കൂടുതലും വയറ്റില്‍നിന്നുമുള്ള ആന്തരിക രക്തസ്രാവം കൊണ്ടാണ് ഉണ്ടാവുന്നത് .ആസ്പിരിന്‍ ഗുളികകുളുടെ നിത്യേന ഉപയോഗവും മറ്റൊരു കാരണമാണ് .സ്ത്രീകളില്‍ മാസക്കുളി സമയത്തുള്ള രക്തസ്രാവം ഇത്തരം അനീമിയക്ക് കാരണമാവുന്നു .ക്ഷീണം ,ഹൃദയമിടിപ്പ് കൂടുക ,നെഞ്ഞിടിച്ചില്‍ ,തിളങ്ങിയ നഘങ്ങള്‍ ,സ്പൂണ്‍ പോലെ നഖം കുഴിയല്‍ ,ചിലതരം ഭക്ഷണങ്ങളോടുള്ള പ്രത്യേക താല്‍പര്യം ,കീലോസിസ് തുടങ്ങിയ ലക്ഷണങ്ങള്‍ ഇരുമ്പിന്റെ അളവ് കുറഞ്ഞവരില്‍ കണ്ടേക്കാം .
വെറും 100 രൂപ വരുന്ന ഇആഇ CBC(COMPLETE BLOOD COUNT എന്ന ടെസ്റ്റിലൂടെ അനീമിയയും അതേതു വിഭാഗത്തില്‍ പെട്ട രക്തക്കുറവാണെന്നും കണ്ടെത്താവുന്നതാണ് .കാരണത്തിനനുസരിച്ചു രക്തക്കുറവിന്റെ ചികിത്സയും വിഭിന്നങ്ങളാണ് .അയണ്‍ ഗുളികകകളും ഫോളിക് ആസിഡ് ,യ12 ഗുളികകളും ഇന്ന് ലഭ്യമാണ് .അതാതു വിറ്റാമിനുകള്‍ അടങ്ങിയ ഒരു ഭക്ഷണ രീതി ചിട്ടപെടുത്തല്‍ അനിവാര്യമാണ് .അനീമിയക്ക് കാരണമായ രക്തസ്രാവവും മറ്റും നിയന്ത്രിക്കല്‍ അത്യാവശ്യമാണ് .
https://www.facebook.com/Malayalivartha


























