നിങ്ങളുടെ കഴിവില്ലായ്മ അംഗീകരിക്കുക; അഹങ്കാരം അവസാനിപ്പിച്ച് ഇന്ത്യയിലെ ജനങ്ങളെ കേൾക്കൂ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ബിജെപിയുടെ ജിഎസ്ടിക്കെതിരെ വീണ്ടും പ്രതിഷേധവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി അവരുടെ കഴിവില്ലായ്മ അംഗീകരിക്കണമെന്നും അഹങ്കാരം അവസാനിപ്പിച്ചശേഷം ഇന്ത്യയിലെ ജനങ്ങളെ കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഗബാർ സിംഗ് ടാക്സ് അടിച്ചേൽപ്പിക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞു.
ഇടത്തരം ചെറുകിട വ്യവസായങ്ങളെ തകർക്കാൻ അവർക്കാകില്ല. അസംഘടിത മേഖലയെ തകർക്കാനും ദശലക്ഷക്കണക്കിന് തൊഴിലുകൾ നശിപ്പിക്കാനും അവരെ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയുടെ സമയം പൊള്ളയായ വാക്കുകളിലൂടെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടിക്കെതിരെ രാഹുലിന്റെ പ്രതികരണം ഇതാദ്യമല്ല. മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍പ്പോലും പ്രധാനമന്ത്രിയേയും ബിജെപിയേയും രൂക്ഷമായി പരിഹസിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി.
https://www.facebook.com/Malayalivartha


























