മാതാപിതാക്കളുടെ മരണ ശേഷം 25കാരിയെ സഹോദരനും ഭാര്യയും ചേര്‍ന്ന് പൂട്ടിയിട്ടു; പിന്നെ സംഭവിച്ചത്...

സഹോദരനും ഭാര്യയും ചേര്‍ന്ന് മുറിക്കുള്ളില്‍ ചങ്ങലയ്ക്കിട്ട് പൂട്ടിയ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. മാതാപിതാക്കളുടെ മരണ ശേഷം സഹോദരനൊപ്പമായിരുന്നു 25കാരിയായ ഗീത താമസിച്ചിരുന്നത്.
സഹോദരനും ഭാര്യയും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. മുറി തുറന്ന് വിടണമെന്ന് നിരവധി തവണ കരഞ്ഞ് പറഞ്ഞിട്ടും അവര്‍ തയ്യാറായില്ലെന്നും കാലങ്ങളായി ചങ്ങലയ്ക്കിട്ടിരുന്നതിനാല്‍ കൈകള്‍ക്ക് നീര് ബാധിച്ചതായും ഗീത പറഞ്ഞു. മുളകുപൊടി ഉപയോഗിച്ചും വായില്‍ തുണി തിരുകിയുമൊക്കെയാണ് തന്നെ ഉപദ്രവിച്ചിരുന്നതെന്നും ഗീത പൊലീസിനോട് പറഞ്ഞു.
പുറമേ നിന്ന് പൂട്ടിയ മുറിയ്ക്കുള്ളില്‍ ത്‌ന്നെയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിച്ചത്. ശൗചാലയം ഉപയോഗിക്കാന്‍ പോലും അവര്‍ അനുവദിച്ചിരുന്നില്ല- ഗീത പറഞ്ഞു.
ഗീതയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് അയല്‍ക്കാരില്‍ ചിലര്‍ പറയുന്നത്. സംഭവസ്ഥലവും ഗീതയെയും സന്ദര്‍ശിച്ചതായി എസ് പി ജെ. അനന്ത് ശര്‍മ പറഞ്ഞു. മികച്ച പരിചരണം ആവശ്യമാണെന്ന് കാണിച്ച് കോടതിയില്‍ ഇവരെ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























