ജമ്മു കാഷ്മീരിലെ രാജോരിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്

ജമ്മു കാഷ്മീരിലെ രാജോരിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്. അതിര്‍ത്തിലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്നും സൈനിക വക്താവ് അറിയിച്ചു.
വെള്ളിയാഴ്ചയും പാക്കിസ്ഥാന്‍ കാഷ്മീരിലെ നൗഷാര സെക്ടറില്‍ ആക്രമണം നടത്തിയിരുന്നു. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തതായും സൈന്യം അറിയിച്ചു.
ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അതിര്‍ത്തി സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു പാക് ആക്രമണം.
https://www.facebook.com/Malayalivartha


























