ഗതാഗത നിയന്ത്രണങ്ങൾ ഉപേക്ഷിച്ചതായി ഡൽഹി സർക്കാർ

അന്തരീക്ഷ മലനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കൊണ്ടുവന്ന ഗതാഗത പരിഷ്കാരം ഉപേക്ഷിച്ചതായി ഡൽഹി സർക്കാർ. ഇരുചക്ര വാഹനങ്ങൾക്കും സ്ത്രീകൾക്കും ഗതാഗത പരിഷ്കാരത്തിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് ദേശീയ ഹരിത ട്രൈബ്യുണൽ അറിയിച്ചതിനു പിന്നാലെയാണ് പദ്ധതി ഉപേക്ഷിക്കുന്നതായി സർക്കാർ വ്യക്തമാക്കിയത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം.
ഈ മാസം 13 മുതൽ 17 വരെ ഒറ്റ-ഇരട്ട അക്ക വാഹനങ്ങക്കു നിയന്ത്രണം ഏർപ്പെടുത്തനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. സ്ത്രീകൾ ഓടിക്കുന്ന കാറുകളെയും ഇരുചക്ര വാഹനങ്ങളെയും നിയന്ത്രണത്തിൽനിന്നു സർക്കാർ ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























