പൊതുനിരത്തിൽ ജനങ്ങൾ നോക്കിനിൽക്കെ ബിജെപി നേതാവ് സ്ത്രീയെ വിവസ്ത്രയാക്കി മർദിച്ചു

പൊതുനിരത്തിൽ ജനങ്ങൾ നോക്കിനിൽക്കെ ബിജെപി നേതാവും സംഘവും സ്ത്രീയെ വിവസ്ത്രയാക്കി മർദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുന്പിരികൊണ്ടിരിക്കുന്ന സംസ്ഥാനമായ ഗുജറാത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. നാൽപ്പതുകാരിയായ സ്ത്രീയാണ് സൂറത്തിൽ ആക്രമണത്തിനിരയായത്.
സംഭവവത്തിനു നേതൃത്വം നൽകിയ നാൻപുര അഹ്വ വാർഡ് ബിജെപി കൗണ്‍സിലർ പ്രവീണ്‍ കഹർ ഒളിവിലാണ്. ഇയാളുടെ ബന്ധുക്കളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തന്റെ ബന്ധുവായ യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രവീണ്‍ സ്ത്രീയെ മർദിച്ചത്. സ്ത്രീയുടെ ഫ്ളാറ്റിൽ കടന്നുകയറി അവരെ മർദിച്ച പ്രവീണ്‍ പിന്നീട് ഇവരെ പൊതുനിരത്തിലേക്കു വിവസ്ത്രയാക്കി വലിച്ചിഴച്ചതായി പോലീസ് പറയുന്നു. ഇതിനുശേഷവും മർദനം തുടർന്നു. അവശനിലയിലായ സ്ത്രീയെ വഴിയിലുപേക്ഷിച്ച് പ്രവീണും സംഘവും കടന്നു.
തുടർന്ന് സ്ത്രീ അത്വാലിൻസ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എന്നാൽ പോലീസ് കേസെടുക്കാൻ വിസമ്മതിച്ചു. തുടർന്ന് സ്ത്രീ സമീപത്തെ മറ്റൊരു സ്റ്റേഷനിലെത്തി പരാതി നൽകി. ഇവർ കേസ് രജിസ്റ്റർ ചെയ്തെങ്കിലും നടപടിയെടുത്തില്ല. ഇതേതുടർന്ന് സ്ത്രീ സൂറത്ത് പോലീസ് കമ്മിഷണറെ സമീപിക്കുകയായിരുന്നു.
പിന്നീട് കമ്മിഷണറുടെ നിർദേശപ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായത്. ഒളിവിൽ പോയ ബിജെപി കൗണ്‍സിലർക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























