സ്ത്രീകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രാലയം

സ്ത്രീകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രാലയം. വീടിന്റെ മുറ്റം അടിച്ചുവാരുകയും തറ തുടയ്ക്കുകയും ചെയ്താല്‍ ആരോഗ്യം കാത്തുസൂക്ഷിക്കപ്പെടുമെന്നാണ് സ്ത്രീകളോടായി ആരോഗ്യമന്ത്രാലയം പറയുന്നത്.
കേന്ദ്രസര്‍ക്കാര്‍ യോഗയെ അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബി.ജെ.പി ഭരിക്കുന്ന രാജ്യസ്ഥാനില്‍ യോഗയോട് ഈ അവഗണന. കുടുംബിനികളെ കഴുതയുമായി താരതമ്യം ചെയ്ത് മുന്‍പും രാജസ്ഥാന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി പുലിവാലു പിടിച്ചിട്ടുണ്ട്.
'സ്ത്രീകള്‍ കഴുതയെപ്പോലെ പണിയെടുക്കുമെങ്കിലും അവര്‍ പരാതി പറയും, എന്നാല്‍, കഴുത പരാതി പറയില്ല ' എന്നായിരുന്നു ആ വിവാദ പരാമര്‍ശം.
https://www.facebook.com/Malayalivartha


























