രാജ്യത്ത് എടിഎം കൗണ്ടറുകളും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും അപ്രത്യക്ഷമാകുന്നു; ഉപയോക്താക്കൾ സാമ്പത്തിക ഇടപാടുകൾക്ക് ഇനി എന്തുചെയ്യും..?

എടിഎം കൗണ്ടറുകളും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും ഇനി പഴങ്കഥകളാകും. നാലു വർഷത്തിനുള്ളിൽ രാജ്യത്ത് ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളും ഇല്ലാതാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.
ഇനി സാമ്പത്തിക ഇടപാടുകൾക്ക് ഉപയോക്താക്കൾ മൊബൈൽ ഫോണിനെ മാത്രം ആശ്രയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റി ക്യാമ്പസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മൊബൈൽ ഫോണ് കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ഉള്ള രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ട് തന്നെ ഭാവിയിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ വർധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയിൽ 72 ശതമാനവും 32 വയസിൽ താഴെയുളളവരുള്ള ലോകത്തെ ഏകരാഷ്ട്രമാണ് ഇന്ത്യ. ഇത് ഭാവിയിൽ ഇന്ത്യക്ക് അനുകൂല ഘടകമാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























