കൃഷ്ണ നദിയിൽ ബോട്ട് മുങ്ങി 11 പേർ മരിച്ചു ;നിരവധി പേരെ കാണാതായി
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ബോട്ട് മുങ്ങി 11 പേർ മരിച്ചു. നിരവധി പേരെ കാണാതായി. നാൽപ്പത്തിയഞ്ചോളം വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന സ്വകാര്യ ഏജൻസിയുടെ ബോട്ടാണ് മുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടം നടന്നത്.
വിനോദസഞ്ചാരികൾ ഭവാനി ദ്വീപിൽനിന്നും പവിത്ര സംഗമത്തിലേക്കുപോകുകയായിരുന്നു. ചെറു ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകൾ കയറിയതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. മത്സ്യത്തൊഴിലാളികൾ ഏതാനും പേരെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha


























