ഡല്‍ഹിയില്‍ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു; വിമാനങ്ങള്‍ റദ്ദാക്കി

ഡല്‍ഹിയില്‍ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ നിരക്ക് സുരക്ഷിത ലെവലില്‍ നിന്ന് ഏറെ ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 460 ആണ്. ശനിയാഴ്ച ഇത് 403 ആയിരുന്നു. പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്.
ഇഷ്ടിക നിര്‍മ്മാണ ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്താനും ലോറികള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിന് ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുന്‍ നിയന്ത്രണം ഫലപ്രദമായിരുന്നുവെന്ന് തെളിയിക്കാതെ നിയന്ത്രണം അനുവദിക്കില്ലെന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് വാഹന നിയന്ത്രണ നീക്കം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.
മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഡോക്ടര്‍മാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയിലെ 30,000 സ്‌കൂളുകള്‍ അടച്ചു. യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ റദ്ദാക്കി. വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ മലിനീകരണം കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























