ആന്ധ്രാപ്രദേശിലെ ബോട്ട് ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

ആന്ധ്രാപ്രദേശിലെ ബോട്ട് ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ബോട്ട് അപകടത്തില്‍ അതിയായ വേദനയുണ്ടെന്നും ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കെചേരുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ച കൃഷ്ണ നദിയില്‍ ബോട്ട് മുങ്ങി 17 പേരാണ് മരിച്ചത്. കൃഷ്ണഗോദാവരി നദികളുടെ സംഗമസ്ഥാനത്തായിരുന്നു അപകടം. ചെറു ബോട്ടില്‍ അനുവദനീയമായതിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണം.
https://www.facebook.com/Malayalivartha



























