മണിപ്പൂരിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലെ ചണ്ഡലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ആസാം റൈഫിള്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു. സൈനികരുടെ പതിവ് പട്രോളിംഗിനിടെയായിരുന്നു സ്‌ഫോടനം. 18 ആസാം റൈഫിള്‍സിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ജൂണ്‍ 15നു ചണ്ഡലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha



























