സ്വന്തം കാർ ജീവനെടുത്തപ്പോൾ ഗർഭിണിയും കുഞ്ഞും ചതഞ്ഞരിഞ്ഞു; ഭർത്താവിന് ഗുരുതര പരിക്ക്

പാര്‍ക്കിംഗിനിടെ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. യുവതിയുടെ ഭര്‍ത്താവിന് ഗുരുതമായി പരുക്കേറ്റു. നോയിഡ് സെക്ടര്‍ 18ല്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഷോപ്പിംഗിന് പോയ ദമ്പതികളുടെ കാര്‍ കടയ്ക്കു മുന്നില്‍ ട്രാഫിക് നിയന്ത്രിക്കുന്ന ജീവനക്കാരന്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് ഇവര്‍ക്കു മേല്‍ ഇടിച്ചുകയറിയത്.
എട്ടു മാസം ഗര്‍ഭിണിയായിരുന്നു യുവതി. സംഭവം അറിഞ്ഞ് എത്തിയ പോലീസ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല. യുവതിയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കാര്‍ പാര്‍ക്കിംഗിന് കൊണ്ടുപോയ ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha



























