ആസിയാന്‍ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

ആസിയാന്‍ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി. തീവ്രവാദം ചെറുക്കുകയാണ് ഇരുരാഷ്ട്രങ്ങളുടെയും പൊതുഅജണ്ടയെന്ന് നേതാക്കള്‍ പറഞ്ഞു. വാണിജ്യ വ്യാപാര ബന്ധങ്ങളും ഇന്തോ-പസഫിക് മേഖലയിലെ സൈനിക സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.
അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തമായതായും ഏഷ്യയുടെ വികസനത്തിന് ഇത് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ഫിലിപ്പീൻസിലെ പ്രസിഡന്റ് ഡുട്ടെർട്ടെ നൽകിയ അത്താഴവിരുന്നിനിടെ മോദിയും ട്രംപും അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























