രാഷ്ട്രീയ ജനതാദള്‍ ദേശീയ അദ്ധ്യക്ഷനായി ലാലു പ്രസാദ് യാദവിനെ ഏകപക്ഷീയമായി വീണ്ടും തിരഞ്ഞെടുത്തു

രാഷ്ട്രീയ ജനതാദള്‍ ദേശീയ അദ്ധ്യക്ഷനായി ലാലു പ്രസാദ് യാദവിനെ ഏകപക്ഷീയമായി വീണ്ടും തിരഞ്ഞെടുത്തു. ഇത് പത്താം തവണയാണ് അദ്ദേഹം ദേശീയ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്. നവംബര്‍ 20ന് പുതുതായി ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
ലാലു പ്രസാദ് യാദവ് മാത്രമാണ് ദേശിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് ഓഫീസര്‍ ജഗ്ദാന്ദ് സിംഗ് പറഞ്ഞു. ജനതാദള്ളില്‍ നിന്ന് പിളര്‍ന്നാണ് ലാലു 1997ല്‍ രാഷ്ട്രീയ ജനതാദള്ളിന് രൂപം നല്‍കിയത്.
https://www.facebook.com/Malayalivartha



























