മനോ വൈകല്യമുള്ള സഹോദരിമാരെ പീഡിപ്പിച്ച ഡയറക്ടർ അറസ്റ്റില്‍ ; അറസ്റ്റിലായത് 60 കാരന്‍

മനോ വൈകല്യമുള്ള സഹോദരിമാരെ പീഡിപ്പിച്ച 60 കാരന്‍ അറസ്റ്റില്‍. 13 ഉം 15 ഉം പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ചതിന് പൂനം ചന്ദ് മാല്‍വിയെയാണ് പോലീസ് പിടികൂടിയത്. മാനസിക വൈകല്യമുള്ള കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന അഭയ മന്ദിരത്തിലെ ഡയറക്ടറാണ് പ്രതി. ഞായറാഴ്ചയാണ് സംഭവം.
ഭക്ഷണം കൊടുക്കാനെന്ന വ്യാജേന റൂമിലേക്ക് വിളിപ്പിച്ചു തന്നെ മാല്‍വി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇളയ സഹോദരിയെ ഉദ്ധരിച്ച് പോലീസ് എസ് പി തിവാരി പറഞ്ഞു.
മന്ദിരത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ മൂത്ത കുട്ടിയേയും പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് മൊഴി നല്‍കി. പോക്സോ വകുപ്പാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























