ക്രൂരത അവസാനിക്കുന്നില്ല... പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് പത്തുദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചു, പീഡിപ്പിച്ചത് പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി

പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. 22നും 25നും ഇടയിലുള്ള മൂന്നു സുഹൃത്തുക്കളും 55കാരന്‍ ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതി വൈറ്റ്ഫീല്‍ഡില്‍ ചായക്കട നടത്തുകയാണ്. അവിടെവച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 26നായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് ഒക്ടോബര്‍ 30ന് പിതാവ് പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവരുന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞ.
https://www.facebook.com/Malayalivartha



























