യുവതിയുടെ കാലില്‍ നിന്ന് വരുന്നത് സൂചികളും ആണികളും; ഞെട്ടലോടെ ഡോക്ടർമാർ

ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സ്വദേശിനി അനസൂയ ദേവിക്കു മുപ്പത്തിയഞ്ചു വയസ്സാണ് പ്രായം. 2012 മുതല്‍ ഇവര്‍ നേരിടുന്നത് വിചിത്രമായ കാര്യമാണ്. യുവതിയുടെ കാലിനുള്ളില്‍ നിന്നും പുറത്തുവരുന്നത് സിറിഞ്ച് സൂചികളും ആണികളുമാണ് . എന്നാല്‍ ഇത്തരം വസ്തുക്കള്‍ എങ്ങനെയാണ് ഇവരുടെ കാലിനുള്ളില്‍ തുളച്ചു കയറിയതെന്ന് ഇവര്‍ക്ക് അറിയില്ല.
ഈ വസ്തുക്കള്‍ എല്ലാം ഇവര്‍ സ്വയം കാലില്‍ കുത്തി കയറ്റുന്നതാണെന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച ഈ സ്ത്രീ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി സഹോദരനൊപ്പമാണ് താമസം. തന്റെ സഹോദരി സ്വന്തം ശരീരം മനഃപ്പൂര്‍വം വേദനിപ്പിക്കില്ലെന്നാണ് സഹോദരന് പറയുന്നത്. ഗ്രാമത്തിലെ നിരവധി ആശുപത്രികളില്‍ അനസൂയയെ ചികിത്സിക്കാന്‍ പ്രവേശിപ്പിച്ചെങ്കിലും അതിന് ഡോക്ടര്‍മാര്‍ തയാറാകുന്നില്ല.
കാലിന്റെ മുട്ടിനു താഴെയുണ്ടാകുന്ന ചെറിയ മുഴയിലൂടെ വെള്ളം പുറത്തേക്കുവരുകയും അതിനൊപ്പം ആണി, സൂചി എന്നിവ പുറത്തേക്കു വരികയുമാണ്. വേദന കാരണം ഇരിക്കുവാനോ നില്ക്കുവാനോ നടക്കുവാനോ സാധിക്കാതെ അനസൂയ മരണവേദന അനുഭവിക്കുകയാണ്.
ഫത്തേപൂറിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ച ശേഷം കാലിന്റെ എക്സ് റേ എടുത്ത് പരിശോധിച്ച ഡോക്ടര്‍ കണ്ടത് അനസൂയയുടെ കാലിന്റെ മുട്ടിനു താഴെ എഴുപത് പിന്നുകളായിരുന്നു. ഇവരുടെ ശരീരം മുഴുവന്‍ എക്സ് റേ എടുത്ത് പരിശോധിച്ചെങ്കിലും കാലില്‍ മാത്രമെ ഈ പ്രത്യേകത കാണാന്‍ സാധിച്ചുള്ളൂവെന്നാണ് ഡോക്ടര്‍ പറയുന്നത്.
വൈദ്യ ശാസ്ത്രപരമായി ഇത്തരം വസ്തുക്കള്‍ ശരീരത്തില്‍ വളരാന്‍ യാതൊരു സാധ്യതയുമില്ല. ഇവര്‍ക്ക് മാനസികമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കണമെന്നാ ണ് ഇവരെ പരിശോധിച്ച ഡോക്ടര്‍ വിശാല്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























