23കാരന് കാമുകി ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ് ; ബിജെപിയുടെ സെക്സ് ടേപ്പ് പ്രചരണത്തിൽ തുറന്നടിച്ച് ഹര്‍ദ്ദിക് പട്ടേല്‍

23കാരന് കാമുകി ഉണ്ടാവുന്നതില്‍ എന്താണ് തെറ്റെന്ന് ഗുജറാത്തിലെ പട്ടീദാര്‍ സമുദായ നേതാവായ ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു.തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി തനിക്കെതിരെ നടത്തുന്ന സെക്സ് ടേപ്പ് പ്രചരണമൊന്നും വിലപോവില്ലെന്നും അതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാവില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
ഗൂജറാത്ത് തെരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് ബിജെപി സെക്സ് ടേപ്പ് പുറത്തുവിട്ടത്. അവര്‍ക്കുതന്നെ ഭീഷണിപ്പെടുത്താനോ, തകര്‍ക്കാനോ, ബ്ളാക്ക് മെയില്‍ ചെയ്യാനോ കഴിഞ്ഞില്ല. അതിനാലാണ് വ്യക്തിഹത്യ നടത്താന്‍ അത്തരമൊരു വീഡിയോ അവര്‍ക്ക് സൃഷ്ടിക്കേണ്ടി വന്നതെന്ന് ഒരു ദേശീയപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദ്ദിക് പറഞ്ഞു.
അതേസമയം വീഡിയോയില്‍ ഉള്ളത് താനല്ലെന്നുള്ള നിലപാട് ഹാര്‍ദിക് ആവര്‍ത്തിച്ചു . വീഡിയോ മോര്‍ഫ് ചെയ്തതാണ്. തന്റെ പ്രതിശ്രുത വധുവുമൊത്തുള്ള വീഡിയോയായിരുന്നു ഇതെങ്കില്‍ താന്‍ ഏറ്റുപറഞ്ഞേനെയെന്നും എന്നാല്‍ താന്‍ അധാര്‍മ്മികനാണെന്ന് ആവര്‍ത്തിക്കുന്നവരോട് 23കാരന് കാമുകിമാര്‍ ഉണ്ടായിരിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഹാര്‍ദ്ദിക് ചോദിച്ചു.
https://www.facebook.com/Malayalivartha



























