പണത്തിനു വേണ്ടി ഭാര്യമാരെ വാടകയ്ക്ക് നല്‍കുന്ന ഒരു ഗ്രാമം

പണത്തിനു വേണ്ടി എന്തിനും തയ്യാറാകുന്നവരാണ് ഇക്കാലത്ത് ഉള്ളതെന്ന് ഉറപ്പിക്കാവുന്ന സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സ്വന്തം ഭാര്യയെ വാടകയ്ക്ക് കൊടുത്ത് ജീവിക്കുന്ന ഭര്‍ത്താക്കന്മാര്‍. പണമുള്ളവര്‍ക്ക് ദിവസ വാടകയ്‌ക്കോ മാസ വാടകയ്‌ക്കോ ഭാര്യമാരെ കൊടുക്കും. മധ്യപ്രദേശിലെ ശിവപുരി ഗ്രാമത്തിലാണ് ഭാര്യമാരെ വാടകയ്ക്ക് ലഭിക്കുന്നത്. ഗ്രാമത്തിലെ ഭാര്യമാരില്ലാത്ത സമ്പന്നര്‍ക്കാണ് യുവാക്കള്‍ തങ്ങളുടെ ഭാര്യമാരെ വാടകയ്ക്ക് നല്‍കുന്നത്.
സുന്ദരിമാര്‍ക്കും യുവതികള്‍ക്കുമാണ് ആവശ്യക്കാരേറെ. ചിലര്‍ ദിവസ വാടകയ്ക്കാണ് ഭാര്യമാരെ എടുക്കുന്നത്. മറ്റ് ചിലര്‍ വാര്‍ഷിക വാടക നല്‍കി ഭാര്യയെ സ്വന്തമാക്കും. വാടക നിരക്ക് വിലപേശി ഉറപ്പിക്കണം. ഇടപാട് ഉറപ്പിച്ചാല്‍ മുദ്രപത്രത്തില്‍ വാടക കരാര്‍ എഴുതും. ലൈംഗിക ബന്ധം ഉള്‍പ്പെടെ വാടകക്കാരന്റെ എല്ലാ ആവശ്യങ്ങള്‍ക്കും സ്ത്രീകള്‍ വഴങ്ങേണ്ടി വരും. ഇവിടെ സ്ത്രീകളുടെ എതിര്‍പ്പൊന്നും ആരും കാര്യമാക്കാറില്ല.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് പെണ്‍വാണിഭത്തിന് തുല്യമായ ഇടപാട് നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ 8000 രൂപയ്ക്ക് മറ്റൊരാളുടെ ഭാര്യയെ ഒരു വ്യവസായി വാടകയ്ക്ക് എടുത്തത് വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha



























