സ്വന്തം ചിതയൊരുക്കി 90കാരി ജീവനൊടുക്കി

സ്വന്തം ചിതയൊരുക്കി 90കാരി ജീവനൊടുക്കി. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കൊല്‍ഹാപുര്‍ ജില്ലയില്‍ ബമാനി ഗ്രാമത്തിലെ കല്ലാവ ദാദു കംബ്ലയാണ് സ്വയം തയാറാക്കിയ ചിതയിലിരുന്ന് തീകൊളുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. 57കാരനായ മകന്‍ വിതാലിന്റെ വീടിനു സമീപം ഒറ്റക്കായിരുന്നു കല്ലാവ ദാദുവിന്റെ താമസം.
തിങ്കളാഴ്ച വൈകീട്ട് പേരമകള്‍ മുത്തശ്ശിക്ക് ഭക്ഷണം നല്‍കിയിരുന്നു. അതിനു ശേഷം അവര്‍ വീട്ടിലേക്ക് പോയതായി ബന്ധുക്കള്‍ പറഞ്ഞു. വാതിലടച്ച് കുറ്റിയിട്ട കല്ലാവ ദാദു സ്വന്തം ചിതയൊരുക്കുകയായിരുന്നു. ഇതിനായി വിറകും ചാണകവും മറ്റു കരുതിയിരുന്നു. ചിത തയ്യാറാക്കി മണ്ണെണ്ണയൊഴിച്ച് തീപ്പെട്ടി കത്തിച്ച് തീ പടര്‍ത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ബന്ധുക്കള്‍ പാതികരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കൊല്‍ഹാപുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha



























