നാട്ടുകാർ പലതവണ വിലക്കി; എന്നിട്ടും യുവാവും വിവാഹിതയായ സ്ത്രീയും തമ്മിൽ ബന്ധം തുടർന്നു; ഒടുവിൽ നാട്ടുകാർ ചെയ്തതോ...

യുവാവുമായി വിവാഹിതയായ സ്ത്രീയ്ക്ക് അവിഹിതബന്ധം. ശിക്ഷയായി നാട്ടുകാർ ഇരുവരെയും മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഓഡിഷയിലെ മാല്‍ക്കങ്കിരി ജില്ലയിലുള്ള ക്രുസിവാഡ ഗ്രാമത്തിലാണ് സംഭവം.
തൊട്ടടുത്ത ഗ്രാമത്തിലെ യുവാവുമായാണ് വിവാഹിതയായ സ്ത്രീ അവിഹിതബന്ധം പുലര്‍ത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ബന്ധം അവസാനിപ്പിക്കാൻ ഒരുപാട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു.
തുടര്‍ന്നാണ് സ്ത്രീയെ കാണാനായി ഗ്രാമത്തിലെത്തിയ യുവാവിനെ സ്ത്രീയോടൊപ്പം വൈദ്യുതി തൂണില്‍ കെട്ടിയിട്ടത്. ഇരുവരും 5000 രൂപ വീതം പിഴയായി നല്‍കാനും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.
ഇരുവരുടേയും പക്കല്‍ നിന്നും പരാതി എഴുതി വാങ്ങിയെങ്കിലും ആര്‍ക്കുമെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. യുവാവിനെയും സ്ത്രീയെയും കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡീയയിലൂടെ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























