താജ്മഹല്‍: സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി

താജ്മഹലിന്റെയും സമീപപ്രദേശങ്ങളുടെയും (ടി.ടി.ഇസഡ്) മലിനീകരണം തടയുന്നതിനുള്ള സമഗ്രനയം എന്താണെന്ന് അറിയിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് സുപ്രീംകോടതി. രണ്ടാഴ്ചമുമ്പ് നയം വ്യക്തമാക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും വാക്ക് പാലിക്കാതിരുന്ന സര്‍ക്കാര്‍ നടപടിയെ ജസ്റ്റിസ് എം.ബി. ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ട്ടയോട് സമഗ്രനയം കോടതിക്ക് മുമ്പാകെ ഹാജരാക്കാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ടു. കേസില്‍ നവംബര്‍ 20ന് കോടതി വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha



























