വിവാഹ ചടങ്ങുകള്‍ക്കിടെ ആഘോഷ വെടിവയ്പ്പ്; വെടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു

വിവാഹ ചടങ്ങുകള്‍ക്കിടെ ആഘോഷ വെടിവയ്പില്‍ വെടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു. പഞ്ചാബിലെ കൊട്ടാക്കരപുര ടൗണില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വധുവിന്‍റെ അമ്മാവന്‍ തോക്കുപയോഗിച്ചു ആകാശത്തേക്ക് വെടി വയ്ക്കവേ ഉന്നംതെറ്റി കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു.
കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് വധുവിന്‍റെ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി ആളുകള്‍ തോക്കുപയോഗിച്ച് ആകാശത്തേക്കു വെടിയുതിര്‍ക്കാറുണ്ട്.
https://www.facebook.com/Malayalivartha



























