ജനവിശ്വാസത്തിൽ ലോകത്ത് മൂന്നാംസ്ഥാനം മോദി സര്‍ക്കാരിന്; ഇന്ത്യയില്‍ അടുത്തകാലത്ത് നടന്ന അഴിമതി വേട്ടയും നികുതിപരിഷ്കാരങ്ങളും മോദിയുടെ ജനസമ്മതി വര്‍ധിപ്പിച്ചുവെന്നും റിപ്പോർട്ട്

ലോകത്ത് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുള്ള സര്‍ക്കാരുകളുടെ പട്ടികയില്‍ മോദി സര്‍ക്കാര്‍ മൂന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളെ ഉള്‍പ്പെടുത്തി ഗാലപ് വേള്‍ഡ് പോള്‍ നടത്തിയ സര്‍വേയിൽ ഓരോ രാജ്യത്തെയും 1000 പൗരന്മാരാണ് പങ്കെടുത്തത്.
ജനവിശ്വാസത്തിൽ ലോകത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് സ്വിറ്റ്സർലൻഡ് ആണ്. നിങ്ങള്‍ക്ക് നിങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസം ഉണ്ടോ ഇല്ലയോ എന്നാണ് എല്ലാവരോടും ചോദിച്ചത്. സാമ്പത്തിക സാഹചര്യങ്ങള്‍, രാഷ്ട്രീയ അവസ്ഥ, വാര്‍ത്തകളില്‍ നിറഞ്ഞ അഴിമതിക്കേസുകള്‍ തുടങ്ങിയവയൊക്കെ ജനവിശ്വാസത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ഈ അടുത്തകാലത്ത് നടന്ന അഴിമതി വേട്ടയും നികുതിപരിഷ്കാരങ്ങളും മോദിയുടെ ജനസമ്മതി വര്‍ധിപ്പിച്ചെന്നാണ് സർവേ റിപ്പോര്‍ട്ടിലുള്ളത്. ജനവിശ്വാസത്തിന്റെ കാര്യത്തിൽ ഇന്തോനീഷ്യയ്ക്ക് രണ്ടാംസ്ഥാനമാണ്. ലക്സംബര്‍ഗും നോര്‍വേയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
https://www.facebook.com/Malayalivartha



























