ഡൽഹിയിൽ മയക്കുമരുന്നുമായി രണ്ടു വിദേശികൾ പിടിയിൽ; 7.5 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്

ഡൽഹിയിൽ മഹിപാൽപൂർ മേഖലയിൽനിന്ന് കൊക്കെയ്നുമായി രണ്ടു വിദേശികൾ പിടിയിൽ. 7.5 കോടി രൂപയുടെ കൊക്കെയ്‌നാണ് പിടികൂടിയത്.
മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളായ വെനസ്വേലക്കാരി ബ്രിഗേറ്റ് ഡിവിആർ സന്‍റോയ (36), നൈജീരിയക്കാരനായ ഒക്കോറോ ഉക (36) എന്നിവരെ നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
ഹോട്ടലിൽവച്ച് മയക്കുമരുന്ന് കൈമാറുന്നതിനിടെ ഇരുവരെയും പിടികൂടുകയായിരുന്നു. വിദേശത്തുനിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























