ബൻസാലി നടീനടൻമാരുടെ തലയറുക്കുമെന്ന് പറയുന്നതിന് സമാനമായ കുറ്റം ചെയ്തു; പത്മാവതി ഉത്തർപ്രദേശിൽ റിലീസ് ചെയ്യില്ല; ആഞ്ഞടിച്ച് യോഗിനാഥ്

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രം പത്മാവതിയുടെ വിവാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്കെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ചിത്രത്തിലെ നടീനടൻമാരുടെ തലയറുക്കുമെന്ന് പറയുന്ന വ്യക്തിക്ക് സമാനമായ കുറ്റമാണ് ബൻസാലി ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബൻസാലി ക്ഷണിച്ചു വരുത്തിയ വിപത്തുകളാണിതെല്ലാം. നിയമത്തെ കൈയിലെടുക്കാൻ ബൻസാലിക്കോ മറ്റേതുവ്യക്തിക്കോ അവകാശമില്ല.
വിവാദ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരുടെ തലയറക്കുമെന്നു പറയുന്നത് കുറ്റമെന്നപോലെ, ജനവികാരത്തെ മുറിപ്പെടുത്തുന്ന കാര്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയ ബൻസാലിയും കുറ്റക്കാരനാണ്. പത്മാവതി ഉത്തർപ്രദേശിൽ റിലീസ് ചെയ്യില്ലെന്നും യോഗി പറഞ്ഞു.
https://www.facebook.com/Malayalivartha



























