കേണലിന്റെ വീട്ടില്‍ വച്ച് ലഫ്റ്റനന്റ് കേണലിന്റെ മകളെ സുഹൃത്തും കേണലും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലഫ്റ്റനന്റ് കേണലിന്റെ മകളെ കേണല്‍ പീഡിപ്പിച്ചു. സംഭവത്തില്‍ കേണലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിംലയില്‍ ആര്‍മി ട്രെയിനിംഗ് കമാന്‍ഡില്‍ അംഗമായ ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായത്. തിങ്കളാഴ്ച്ചയാണ് ഔദ്യോഗിക വസതിയില്‍ വച്ച് കേണലും സുഹൃത്തും ചേര്‍ന്ന് ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
മോഡലിംഗ് രംഗത്ത് പ്രശസ്തനായ ഒരാള്‍ക്ക് പരിചയപ്പെടുത്താമെന്ന് അറിയിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ തന്നെ ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്.
സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെയും പിതാവിനെയും വിരുന്നിന് ക്ഷണിച്ച കേണല്‍ കുട്ടിക്ക് മോഡലിംഗില്‍ ഭാവിയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ഫോട്ടോകള്‍ വാട്‌സ്അപ്പ് ചെയ്യാനും പറഞ്ഞു. ഇതിനു ശേഷമാണ് തിങ്കളാഴ്ച്ച പെണ്‍കുട്ടിയോട് വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടത്. സംഭവം പുറത്തുപറഞ്ഞാല്‍ പിതാവിന്റെ ജോലി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കേണല്‍ അറസ്റ്റിലായെങ്കിലും സുഹൃത്തിനെ ഇനിയും പിടികൂടാനായിട്ടില്ല.
https://www.facebook.com/Malayalivartha


























