ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രംപിന്റെ മകള്‍ക്കായുള്ള ഒരുക്കങ്ങള്‍

ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിനെ സ്വീകരിക്കാനുള്ള സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗോള സംരംഭക ഉച്ചകോടയിയില്‍ പങ്കെടുക്കുന്നതിനാണ് ഇവാന്‍ക ഹൈദരാബാദില്‍ എത്തുന്നത്. നവംബര്‍ 28നാണ് ഉച്ചകോടി.
സ്‌നിപ്പര്‍ റൈഫിളുകളും കുഴിബോംബുകളെപ്പോലും പ്രതിരോധിക്കുന്ന വാഹനവും ഉള്‍പ്പെടുന്ന സുരക്ഷാ സജ്ജീകരണങ്ങളാണ് ഇവാന്‍കയ്ക്കായി ഒരുങ്ങുന്നത്. ഗ്രേഹോണ്ട് എന്ന നക്‌സല്‍ വിരുദ്ധ സേനയേയും ഒക്ടോപ്പസ് എന്ന തീവ്രവാദ വരുദ്ധ സേനയേയും ഉച്ചകോടി നടക്കുന്ന ഫലഖ് നുമ പാലസിലെ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിന് മുന്നില്‍ വിന്യസിക്കും.
റഷ്യന്‍ നിര്‍മ്മിത സ്‌നിപ്പര്‍ തോക്കുകള്‍ കയ്യിലേന്തിയാകും കമാന്‍ഡോകള്‍ സുരക്ഷ ഒരുക്കുന്നത്. ഇതിന് പുറമെ യു.എസ് സീക്രട്ട് സര്‍വീസ് വിഭാഗത്തില്‍ നിന്നുള്ള ബുള്ളറ്റ് പ്രൂഫ് സംവിധാനവും കുഴിംബാംബ് പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയില്‍ എത്തിക്കും.
സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്റലിജന്‍സ് ബ്യൂറോയും കേന്ദ്ര സുരക്ഷാ ഏജന്‍സിയും തെലങ്കാനയിലെ ഇന്റലിജന്‍സ് വിഭാഗവും വ്യാഴാഴ്ച സംയുക്ത യോഗം ചേര്‍ന്നു. ഉച്ചകോടി നടക്കുന്ന വേദി ശനിയാഴ്ച മുതല്‍ പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും. നവംബര്‍ 28ന് ഷംഷാബാദ് വിമാനത്താവളത്തില്‍ എത്തുന്ന ഇവാന്‍ക, റോഡ് മാര്‍ഗം ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തും. താജ് ഹോട്ടലിലാണ് ഇവാന്‍കയ്ക്ക് താമസം ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























