എന്റെ കാമുകനെ വിട്ട് തരൂ... കാമുകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കാമുകിയുടെ സമരം

കാമുകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കാമുകിയുടെ വേറിട്ട സമരം. കാമുകന്റെ വീട്ടുപടിക്കലാണ് യുവതിയുടെ സമരം. തെലുങ്കാനയിലെ ഭദ്രാദ്രി കൊഥാഗുഡം ജില്ലയിലെ സീതാംപേട്ട് ബഞ്ചാരയിലായിരുന്നു സംഭവം. മുളകപ്പള്ളി മണ്ഡല്‍ സ്വദേശനിയായ ബോഡ രാജമ്മയാണ് (27) പ്രണയത്തിനുവേണ്ടി വേറിട്ട സമരം നടത്തിയത്.
രാജമ്മയും സീതാംപേട്ട് ബഞ്ചാര സ്വദേശി ലാവുദ്യ വെങ്കിടേശ്വരലുവും ഏഴു വര്‍ഷമായി പ്രണയത്തിലാണ്. ഖമ്മം നഗരത്തില്‍ ബിരുദപഠനത്തിന്റെ കാലത്തായിരുന്നു വെങ്കിടേശ്വരലുവുമായി പ്രണയത്തിലായത്. നെല്ലൂരില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ് വെങ്കിടേശ്വരലു.
തന്നെ വിവാഹം കഴിക്കാമെന്ന് വെങ്കിടേശ്വരലു വാക്കു നല്‍കിയിട്ടുള്ളതായി രാജമ്മ പറയുന്നു. എന്നാല്‍ വെങ്കിടേശ്വരലുവിന്റെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ താല്‍പര്യമില്ല. നെല്ലൂരില്‍നിന്ന് വെങ്കിടേശ്വരലുവിനെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും രാജമ്മ പറയുന്നു.
ഇതോടെയാണ് വെങ്കിടേശ്വരലുവിന്റെ വീടിനു മുന്നില്‍ രാജമ്മ സമരം ആരംഭിച്ചത്. വീട്ടുകാര്‍ വെങ്കിടേശ്വരലുവിനെ വിട്ടുനല്‍കുകയോ പോലീസ് ഇടപെടുകയോ ചെയ്യുന്നതുവരെ സമരം തുടരനാണ് രാജമ്മയുടെ തീരുമാനം. എന്നാല്‍ വെങ്കിടേശ്വരലുവിന്റെ വീട്ടുകാര്‍ വീടുപൂട്ടി സ്ഥലംവിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























