കോടതിയില്‍ നിന്ന് നീതി കിട്ടിയില്ല; ആക്രമകേസില്‍ വെറുതെ വിട്ട പ്രതികളെ കണക്കിന് കൈകാര്യം ചെയ്ത് കേസിലെ വാദി...കോടതിമുറിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

കോടതിയില്‍ നിന്ന് നീതി കിട്ടിയില്ലെന്ന കാരണത്താലാണ് വാദി കോടതി മുറിയില്‍ പ്രതികളെ കുത്തി വീഴ്ത്തിയത്. മുംബൈയിലെ ഭോയ് വാഡ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. താന്‍ വാദിയായ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനു പിന്നാലെയാണ് 67 കാരനായ ഹരിശ്ചന്ദ്ര ഷിര്‍ക്കര്‍ പ്രതികളെ ആക്രമിച്ചത്.
ഷിര്‍ക്കറുടെ കുത്തേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. 2009ലായിരുന്നു ഷിര്‍ക്കര്‍ വാദിയായ കേസിലെ സംഭവം. കേസില്‍ പ്രതികളായ മൂന്നു പേര്‍ ചേര്‍ന്നു ഷിര്‍ക്കറെ ആക്രമിക്കുകയായിരുന്നു. കല്ലുപയോഗിച്ച് ഷിര്‍ക്കറെ ഇടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ദാദര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
കേസില്‍ വെറുത വിട്ട പ്രതികള്‍ കോടതി മുറിയില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ ഷിര്‍ക്കറെ നോക്കി പ്രതികള്‍ ചിരിച്ചതാണ് വാദിയെ പ്രകോപിപ്പിച്ചത്. ചിരിയില്‍ പ്രകോപിതനായ ഷിര്‍ക്കറെ തൊട്ടടുത്ത മുറിയില്‍ നിന്ന് ഓടിയെത്തി പ്രതികഴെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നു. ഷിര്‍ക്കര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി.

https://www.facebook.com/Malayalivartha



























