വിവാദങ്ങൾ അവസാനിക്കുന്നില്ല; പത്മാവതിയുടെ പാട്ടിനും സ്കൂളുകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ്

സഞ്ജയ് ബൻസാലിയുടെ ചിത്രം പത്മാവതിയുടെ വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിതാരത്തിന്റെ റിലീസ് വിലക്കിയതിനുപിന്നാലെ പത്മാവതിയിലെ ഗാനങ്ങൾക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ്. ചിത്രത്തിലെ പാട്ടുകള്‍ സ്‌കൂളുകളിലെ വിനോദ പരിപാടികളില്‍ ഉപയോഗിക്കുന്നതിനാണ് ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഡിഇഒ രാജീവ് സൂര്യവംശി ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സ്കൂളിലെയും സ്വകാര്യ സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് സര്‍കുലര്‍ ഇറക്കുകയും ചെയ്തു. പത്മാവതിയിലെ ഘൂമര്‍ എന്ന പാട്ടാണ് സ്‌കൂളുകളില്‍ അവതരിപ്പിക്കുന്നത്. ഇത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും അതുകൊണ്ടുതന്നെ പാട്ട് സ്‌കൂളുകളില്‍ നിരോധിക്കണമെന്നും രാഷ്ട്രീയ രജ്പുത് കര്‍ണിസേന ആവശ്യപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് പാട്ടുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. അടുത്തിടയാണ് ഘൂമര്‍ എന്ന പാട്ട് റിലീസ് ചെയ്തത്. എന്നാൽ ദേവാസ് കളക്ടര്‍ അനീഷ് സിംഗ് സര്‍കുലര്‍ ഉടന്‍ പിന്‍വലിക്കാന്‍ ഡിഇഓയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























