ഹാര്‍ദിക് പട്ടേലിന് വൈ കാറ്റഗറി സുരക്ഷ

പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേലിന് വൈ കാറ്റഗറി സുരക്ഷ. ഹാര്‍ദിക്കിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച മുതല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഹാര്‍ദിക്കിന്റെ സുരക്ഷയ്ക്കായി നിയോഗിക്കും. ആയുധധാരികളായ എട്ടു കമാന്‍ഡോകളാണ് അദ്ദേഹത്തിനൊപ്പം ഉണ്ടാവുക. ഗുജറാത്തില്‍ എവിടെ യാത്ര ചെയ്താലും കമാന്‍ഡോകള്‍ കൂടെയുണ്ടാകും.
സരുക്ഷ ഏര്‍പ്പെടുത്തിയ നടപടിയെ ഹാര്‍ദിക് സ്വാഗതം ചെയ്തു. താന്‍ സംസ്ഥാന പോലീസിനെ വിശ്വസിക്കുന്നില്ല. രാജ്യത്തെ ജവാന്‍മാരെയാണ് വിശ്വാസം. അവരുടെ സംരക്ഷണം സ്വാഗതം ചെയ്യുകയാണെന്നും ഹാര്‍ദിക് പറഞ്ഞു.
https://www.facebook.com/Malayalivartha



























